ഭൈരവ് നാഥ് ക്ഷേത്രവും സന്ദര്‍ശന യോഗ്യമാണ്. ലോണാവാല ക്കടുത്തുള്ള രാജ്മാചി യിലെ ധാക് എന്ന പ്രദേശത്താണ് ഈ ക്ഷേത്രം. ശിവന്റെ ഭൈരവ രൂപമാണ് പ്രാചീന മായ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ .കൊങ്കണ്‍ മേഖലയിലെ മറ്റു ശിവ ക്ഷേത്രങ്ങളുടെതിനു സമാനമാണ് ഇതിന്റെയും തച്ചുശാസ്ത്രം.
വിസ്മയം ജനിപ്പിക്കുന്ന സ്വാഭാവിക വനത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രം നില്‍ക്കുന്നത്. മന്ദമായി വീശുന്ന ശാന്തവും തണുത്തതുമായ കാറ്റ് ക്ഷേത്രാന്തരീക്ഷത്തെ വിശുദ്ധമാക്കുന്നു. വഴുക്കുന്ന ഒരു പാതയാണ് ക്ഷേത്രത്തിലേക്ക് നയിക്കുക. ധാരാളം ഹൈന്ദവ ദേവീ ദേവന്മാരുടെ പ്രതിഷ്ഠകള്‍ പ്രധാന ക്ഷേത്രത്തിന് ചുറ്റുമായി ഉണ്ട്.മഹാശിവരാത്രിയാണ് ഇവിടത്തെ പ്രധാന ആഘോഷവേള. അക്കാലത്ത് നൂറു കണക്കിന് ആളുകള്‍ ഇവിടെ വന്നു ചേരുന്നു.