രാജ്മാചി വന്യജീവി സംരക്ഷണ കേന്ദ്രം തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒന്നാണ്. ഇത് ഇടതിങ്ങിയ കാടിനാല്‍ ചുറ്റപ്പെട്ടതാണ്. ചിത്രസദൃശമായ ലോണാവാല യുടെ പരിസരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ സഹ്യ പര്‍വ്വത സാനുക്കളിലാണ് സംരക്ഷണ കേന്ദ്രം . അത് വന്യ ജീവിതം അതിന്റെ പ്രാചീനാവസ്ഥയില്‍ തന്നെ കാണാന്‍ അവസരം നല്‍കുന്നു. വന്യ ജീവികള്‍ അവയുടെ സ്വാഭാവിക രീതിയില്‍ സഞ്ചരിക്കുന്ന കാടിന്റെ ഭംഗിയില്‍ പ്രകൃതി സ്നേഹികള്‍ ആദ്യ കാഴ്ചയില്‍ തന്നെ ആകര്‍ഷിക്കപ്പെടുന്നു.മാമോത്ത് ഇന്ത്യന്‍ സ്ക്യുരള്‍ അതായത് ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന സാധാരണയില്‍ കവിഞ്ഞ വലിപ്പമുള്ള അണ്ണാന്മാര്‍ ഈ കാട്ടിലെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. പലയിനം അപൂര്‍വ്വ ഔഷധച്ചെടികളും ഈ ഭൂഭാഗത്തുണ്ട് .ചുരുക്കത്തില്‍ പ്രകൃതി ഭംഗി കണ്ടുള്ള നടപ്പിനും ട്രക്കിങ്ങിനും പക്ഷിനിരീക്ഷണ ത്തിനും പറ്റിയ സ്ഥലമാണിത് .



Click it and Unblock the Notifications