നഗരത്തിന്‍റെ ഹൃദയഭാഗത്ത്, ഗോമതി നദിയുടെ തീരത്ത് വിധാന്‍ സഭ റോഡിലാണ് കൗണ്‍സില്‍ ഹൗസ്. കൗണ്‍സില്‍ ഹൗസ് ഇപ്പോള്‍ ഉത്തര്‍ പ്രദേശിലെ വിധാന്‍ സഭാ ഭവനായാണ് ഉപയോഗിക്കപ്പെടുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്‍റ് അലഹബാദില്‍ നിന്ന് ലക്‌നൗവിലേക്ക് തലസ്ഥാനം മാറിയ അവസരത്തിലാണ് കൗണ്‍സില്‍ ഹൗസ് പണി കഴിച്ചത്. സര്‍ദാര്‍ ഹീര സിങ്ങ്, മിസ്റ്റര്‍. സെക്കോബ് എന്നിവരാണ് ഈ കെട്ടിടത്തിന്‍റെ പ്ലാന്‍ തയ്യാറാക്കിയത്.
1922 ല്‍ സര്‍ ഹര്‍കോര്‍ട്ട് ബട്‍ലറാണ് ഇതിന് തറക്കല്ലിട്ടത്. 1928 ല്‍ ഇതിന്‍റെ പണി പൂര്‍ത്തിയായി. ലക്‌നൗ നഗരത്തിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിലൊന്നായാണ് കൗണ്‍സില്‍ ഹസ് പരിഗണിക്കപ്പെടുന്നത്. അഷ്ടകോണ്‍ മാതൃകയില്‍ മിര്‍സാപൂര്‍ കല്ലുകളുപയോഗിച്ച് നിര്‍മ്മിച്ച ഈ കെട്ടിടത്തിന് നിര്‍മ്മാണവേളയില്‍ പതിനെട്ട് ലക്ഷം രൂപ ചെലവ് വന്നു.
അതിവിശാലമായ ഹാളുകളും, മുറികളും നിയമസഭാംഗങ്ങള്‍ യോഗം കൂടാനായി ഉപയോഗിക്കുന്നു. താഴികക്കുടം പോലുള്ള ഈ കെട്ടിടത്തിന്‍റെ മുകള്‍ ഭാഗം ഏറെ അലങ്കരിക്കപ്പെട്ടതാണ്.



Click it and Unblock the Notifications