നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ അകലെ ജിടി റോഡില്‍ (ലുധിയാന-ജലന്ധര്‍ ഹൈവെ) 25 ഏക്കര്‍ സ്ഥാലത്തായാണ് ടൈഗര്‍ സഫാരി സ്ഥിതി ചെയ്യുന്നത്. കടുവകള്‍, മുയലുകള്‍,കറുത്ത മാനുകള്‍, സാംബാര്‍, മയില്‍ തുടങ്ങി വിവിധ ജന്തുജാലങ്ങളെ ഇവിടെ കാണാം. കൂട്ടില്‍ കിടക്കുന്ന കടുവകള്‍ക്ക് പകരം കാട്ടില്‍ സ്വതന്ത്രമായി വിഹരിക്കുന്ന കടുവകളെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
സഫാരിയിലെ സന്ദര്‍ശനം സംഘടിപ്പിക്കുന്നതിന്റെ ചുമതല നഗരത്തിലെ വന്യജീവി വകുപ്പ് സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്‌ച ഒഴികെ എല്ലാ ദിവസവും സഫാരി തുറക്കും. സന്ദര്‍ശകര്‍ക്ക് ടൈഗര്‍ സഫാരി, ഹാര്‍ഡിസ് വേള്‍ഡ്, മഹാരാഡ രഞ്ചിത്ത് സിങ് യുദ്ധ സ്‌മാരകം എന്നിവ ഒരുമിച്ച് കാണാം.



Click it and Unblock the Notifications