Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ലംഗ്‍ലെയ്

ലംഗ്‍ലെയ് - റോക്ക് ടൗണിലെ പാലം

11

മിസോറാം സംസ്ഥാനത്തെ ഏഴ് ജില്ലകളിലൊന്നാണ് ലംഗ്‍ലെയ്. ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലകളിലൊന്നായ ഈ ജില്ലയുടെ ആസ്ഥാനത്തിന്‍റെ പേരും ലംഗ്‍ലെയ് എന്നുതന്നെയാണ്. ലംഗ്‍ലെ എന്ന പേരിലും ഈ സ്ഥലം പരാമര്‍ശിക്കപ്പെടുന്നുണ്ട്. പാറയിലുള്ള പാലം എന്നാണ് ഈ വാക്കിനര്‍ത്ഥം. ത്ലാവാങ്ങ് നദിയുടെ ഒരു പോഷകനദിയില്‍ നഗാസിഹിനടുത്തായി പാലത്തിന്‍റെ ആകൃതിയിലുള്ള ഒരു പാറയുണ്ട്. ഇതില്‍ നിന്നാണ് ഈ പേര് രൂപപ്പെട്ടത്.

വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ സങ്കേതമാണ് ലംഗ്‍ലെയ്. പ്രകൃതിസ്നേഹികളുടെ പറുദീസയായി ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. ലംഗ്‍ലെയില്‍‌ നിന്ന് 50 കിലോമീറ്റര്‍ അകലെ മുവാല്‍ചെങ്ങ് ഗ്രാമത്തില്‍ ബുദ്ധ ഭഗവാന്‍റെ ഒരൂ രൂപം കൊത്തിയിട്ടുണ്ട്. ഇതിന്‍റെ പ്രത്യേകത ബുദ്ധന്‍റെ  മിസോറാം സംസ്ഥാനത്തെ ഏക സ്മാരകമാണ് ഇതെന്നതാണ്. ഇത് എങ്ങനെ ഇവിടെ സ്ഥാപിക്കപ്പെട്ടു എന്നതും ദുരൂഹമാണ്. എന്തായാലും ലംഗ്‍ലെയ് ടൂറിസത്തില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ട്.

ലംഗ്‍ലെയ് കാഴ്ചകള്‍

കാങ്ങ്‍വെങ്ങ്‍ലുങ്ങ് വന്യജീവി സംരക്ഷണ കേന്ദ്രം, കവംസാവി പാര്‍ക്ക്, സൈകുതി ഹാള്‍, മിസോറാമിലെ രണ്ടാമത്തെ വലിയ ഫുട്ബോള്‍ പുല്‍മൈതാനമായ തുവാംലുവായിയ എന്നിവ ലംഗ്‍ലെയിലെ പ്രധാന കാഴ്ചകളാണ്. നദികളുമായി ബന്ധപ്പെട്ട ഏറെ പിക്നിക് കേന്ദ്രങ്ങള്‍ ലംഗ്‍ലെയിലുണ്ട്.

എങ്ങനെ എത്തിച്ചേരാം?

മിസോറാമിന്‍റെ തലസ്ഥാനമായ ഐസ്‍വാളില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെയാണ് ലംഗ്‍ലെയ്. തലസ്ഥാന നഗരവുമായും, സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളുമായും മികച്ച രീതിയില്‍ ലംഗ്‍ലെയ് ബന്ധപ്പെട്ട് കിടക്കുന്നു.

കാലാവസ്ഥ

വര്‍ഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ് ലംഗ്‍ലെയില്‍ അനുഭവപ്പെടുന്നത്. എല്ലാ കാലത്തും ചൂട് സഹനീയമായ നിലയിലായതിനാല്‍ ഇവിടം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി പരിഗണിക്കപ്പെടുന്നു.

ലംഗ്‍ലെയ് പ്രശസ്തമാക്കുന്നത്

ലംഗ്‍ലെയ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലംഗ്‍ലെയ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലംഗ്‍ലെയ്

  • റോഡ് മാര്‍ഗം
    നാഷണല്‍ ഹൈവേ 54 ലംഗ്‍ലെയെ മിസോറാമിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. റോഡാണ് ഇവിടുത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗം. മിസോറാമിലെ മറ്റ് നഗരങ്ങളില്‍ നിന്ന് ലംഗ്‍ലെയിലേക്ക് ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. ടാക്സികളും യാത്രക്കായി ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മിസോറാമില്‍ റെയില്‍വേ സ്റ്റേഷനുകളില്ല. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ സില്‍ചാറിലാണ്. ലംഡിങ്ങ് വരെ സില്‍ചാറില്‍ നിന്ന് നാരോഗേജ് പാതയുണ്ട്. ഇവിടെ നിന്ന് ഗുവാഹത്തിയിലേക്ക് വേറെ ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ലംഗ്‍ലെയ്ക്ക് അടുത്തുള്ള വിമാനത്താവളം ലെങ്ക്പുയ് ആണ്. ഇത് 193 കിലോമീറ്റര്‍ അകലെയാണ്. വിമാനത്താവളത്തില്‍ നിന്ന് ലംഗ്‍ലെയിലേക്കെത്താന്‍ മൂന്ന് മണിക്കൂര്‍ നേരത്തെ യാത്രയുണ്ട്. ഗുവാഹത്തി, ഇംഫാല്‍, അഗര്‍ത്തല, കൊല്‍ക്കൊത്ത തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് വിമാന സര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City