മഹാബലേശ്വറില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് ധോബി വെള്ളച്ചാട്ടം. കൊയന താഴ് വരയിയിലേക്ക് വളരെ ഉയരത്തില്‍ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം കൊയാന നദിയുമായി സംഗമിക്കുന്നത് മനോഹരമായ കാഴ്ചയാണ്. എല്‍ഫിന്‍ സ്റ്റോണ്‍, ലോഡ്വിക് തുടങ്ങിയ കേന്ദ്രങ്ങളുടെ അടുത്താണ് ധോബി വെളളച്ചാട്ടം. മഴക്കാലത്ത് മഹാബലേശ്വര്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ മറക്കാനാവാത്ത ഒരു കാഴ്ചയനുഭവമായിരിക്കും ധോബി വെള്ളച്ചാട്ടം എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications