മനോഹരമായ വാതിലുകള്‍, ബാല്‍ക്കണികള്‍ തുടങ്ങിയ നിര്‍മാണചാതുരിക്ക് പേരുകേട്ട ക്ഷേത്രമാണ് തില്‍ഭനേശ്വര്‍ ക്ഷേത്രം. ശിവനാണ് തില്‍ഭനേശ്വര്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. തില്‍ഭനേശ്വര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഓരോ വര്‍ഷവും വളര്‍ന്നുവരുന്നു എന്ന പ്രത്യേകതയും ഉണ്ട്.
മഹാശിവരാത്രിയാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ ഉത്സവം. തില്‍ഭനേശ്വര്‍ ക്ഷേത്രത്തില്‍ മകര സംക്രാന്തി, അന്നക്കൂട്ട് തുടങ്ങിയവയും ആഘോഷിക്കുന്നു. തില്‍ഭനേശ്വര്‍ ക്ഷേത്രത്തിന്റെ മനോഹരമായ പ്രതിരൂപം നര്‍മദാ നദിയില്‍ കാണാം. മാഹേശ്വറിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് തില്‍ഭനേശ്വര്‍ ക്ഷേത്രം.



Click it and Unblock the Notifications