മഹോബജില്ലക്കടുത്തുള്ള വിഷ്ണുക്ഷേത്രത്തിന് സമീപത്തെ മാദന് സാഗര്‍ തടാകത്തിലെ ദ്വീപിലാണ് കക്രാമത് ക്ഷേത്രം. ഹൈന്ദവരിലെ നാഥ് വിശ്വാസികളാണ് ഇവിടെ ആരാധനക്കെത്തുന്നത്. ഗോഖാര്‍ കുന്നില്‍ ശിഷ്യഗണങ്ങളുമായി താമസമാക്കിയ ബാബ ഗോരഖനാഥാണ് നാഥ് വിശ്വാസത്തിന്റെ സ്ഥാപകന്‍.
ഖുജുരാവോ അമ്പലങ്ങളുടെ മാതൃകയിലുള്ള പിരമിഡ് പോലുള്ള നിര്‍മാണമാണ് ഈ ക്ഷേത്രത്തിനുള്ളത്. ഇവിടത്തെ കൊത്തുപണികള്‍ ചന്ദെല്ല പാരമ്പര്യവുമായി ബന്ധപ്പെട്ടുള്ളതാണ്.