കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ ആണ് മലമ്പുഴയിലേത്, ഇന്ത്യയിലെ രണ്ടാമത്തേതും. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ ശില്‍പങ്ങളാണ് ഇവിടെയുള്ളത്. പൊട്ടിയ വളകള്‍, ഒഴിഞ്ഞ പ്ലാസ്റ്റിക് കാനുകള്‍, ടിന്നുകള്‍ എന്നു തുടങ്ങിയ പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ ശില്‍പങ്ങളെല്ലാം തയ്യാറാക്കിയിരിക്കുന്നത്. വിസ്മയമായ ചണ്ഡീഗഡ് റോക്ക് ഗാര്‍ഡന്‍ പണിത പത്മശ്രീ ജേതാവായ നെക്ചാന്ത് സെയ്‌നി തന്നെയാണ് ഈ റോക്ക് ഗാര്‍ഡനും തയ്യാറാക്കിയത്.
1996മുതലാണ് ഈ റോക്ക് ഗാര്‍ഡന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് ഈ പാര്‍ക്ക് പരിപാലിച്ചുപോരുന്നത്. കലയെ സ്‌നേഹിയ്കുന്നവര്‍ക്ക് സമയം ചെലവിടാന്‍ പറ്റിയ സ്ഥലമാണിത്.



Click it and Unblock the Notifications