മാല്‍പെയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് വടഭാന്തേശ്വര ക്ഷേത്രം. ശ്രീകൃഷ്ണ സഹോദരനായ ബലരാമനാണ് ഇവിടത്തെ പ്രതിഷ്ഠ. അനന്തേശ്വരക്ഷേത്രമെന്നും ഈ ക്ഷേത്രം വിളിക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ വിഗ്രഹം പ്രതിഷ്ഠിച്ചത് മാധവാചാര്യരാണ്. മഹാലയ അമാവാസി എന്ന് വിളിക്കപ്പെടുന്ന കറുത്ത വാവ് ദിവസം നിരവധി ഭക്തര്‍ ഇവിടെയത്തി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു.
ഉടുപ്പിയില്‍ നിന്നും നാലുമൈല്‍ പടിഞ്ഞാറ് മാറിയാണ് വടഭാന്തേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഉടുപ്പിയില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ വടഭാന്തേശ്വര ക്ഷേത്രത്തില്‍ എത്താം. മാല്‍പെയില്‍ നിന്നും ഇവിടേക്ക് ബസ്സ്, ടാക്‌സി സര്‍വ്വീസുകളുണ്ട്. ഉടുപ്പിയാണ് സമീപ റെയില്‍വേ സ്റ്റേഷന്‍. മാല്‍പെ വരെ എ സി ബസ്സുകളും വാഹനങ്ങളും ലഭ്യമാണ്. ഷിമോഗ, ധര്‍മസ്ഥല തുടങ്ങിയ പ്രധാന സമീപ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ബസ്സ് സര്‍വ്വീസുകളുണ്ട്.



Click it and Unblock the Notifications