മനോഹരമായ പുഷ്പവതി നദിയ്ക്കു കുറുകെ അഞ്ചുകീലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന അണക്കെട്ടാണ് പിംപല്‍ഗാവ് ജോഗ അണക്കെട്ട്. നദിയും അണക്കെട്ടും പരിസരവുമെല്ലാം ചേര്‍ന്നൊരുക്കുന്ന കാഴ്ച വിരുന്ന അപൂര്‍വ്വമാണ്. മാല്‍ഷെജ് ഘട്ടിലെ പക്ഷികുലങ്ങളില്‍ മിക്കതിനെയും ഇവിടെ കാണാന്‍ കിട്ടും, ദേശാടനത്തിനെത്തുന്ന ഫ്‌ളെമിങ്ങോകളുള്‍പ്പെടെയുള്ള പക്ഷികള്‍ ഇവിടുത്തെ പതിവ് കാഴ്ചയാണ്.
മലകയറ്റമെല്ലാം കഴിഞ്ഞ് പുഷ്പവതിയുടെ കരയില്‍ ഒന്നു വിശ്രമിയ്ക്കാമെന്ന് കരുതിയാല്‍ ആ സായാഹ്നം മറക്കാനാവാത്തതായി മാറുമെന്നകാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications