മനാലിയില്‍ നിന്നും ആരുകിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് കോതി. സമുദ്രനിരപ്പില്‍ നിന്നും 2500 മീറ്റര്‍ ഉയരത്തിലാണ് ഈ ഗ്രാമം. ബിയാസ് നദിയുടെ ആകര്‍ഷകമായ കാഴ്ചകള്‍ നല്‍കുന്ന കോതി ഗോര്‍ഗാണ് ഇവിടത്തെ പ്രശസ്തമായ ഒരു കേന്ദ്രം. എയറോ സ്‌പോര്‍ട്‌സിനും പാരാഗ്ലൈഡിംഗിനും പ്രശസ്തമാണ് കോതി. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യം.



Click it and Unblock the Notifications