Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കീലോംഗ്

കീലോംഗ്; ദൈവങ്ങളുടെ നാട്

24

‘മൊണാസ്ട്രികളുടെ നാട്’ എന്ന് അപരനാമമുള്ള ഹിമാചല്‍പ്രദേശിലെ സുന്ദരഭൂമിയാണ് കീലോംഗ്. സമുദ്ര നിരപ്പില്‍ നിന്ന് 3350 ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം  ഹിമാലയ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ഹിമവത്ശൃംഗങ്ങളും ഹിമാലയന്‍ പര്‍വതനിരകളും പച്ചപുതച്ച താഴ്വരകളും സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചയൊരുക്കുന്ന കീലോംഗിലെ ശാന്തമാര്‍ന്ന അന്തരീക്ഷം കണ്ടിട്ടാകണം പ്രശസ്ത എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ളിംഗ് ‘ദൈവങ്ങള്‍ ഇവിടെ ഉറപ്പായും താമസിക്കുന്നുണ്ട്, മനുഷ്യര്‍ക്ക് ഇവിടെ ഇടമില്ല’ എന്ന് എഴുതിയത്. ലാഹൗള്‍, സ്പിതി ജില്ലകളുടെ ആസ്ഥാനവുമാണ് ഇവിടം.

മനോഹരമായ രൂപകല്‍പ്പനക്കൊപ്പം ചരിത്രപ്രാധാന്യവുമുള്ള ബുദ്ധവിഹാരങ്ങളടക്കമുള്ള ബുദ്ധമത തീര്‍ഥാടന കേന്ദ്രങ്ങളാണ് കീലോംഗ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കര്‍ദാങ്ങ്, ഷാസൂര്‍ എന്നീ രണ്ട് മൊണാസ്ട്രികളാണ് ഇവിടത്തെ രണ്ട് പ്രധാന ബുദ്ധ വിഹാരങ്ങള്‍. സമുദ്രനിരപ്പില്‍ നിന്ന് 3500ലേറെ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കര്‍ദാങ്ങ് മൊണാസ്ട്രിക്ക് 900 ലേറെ വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഷാസൂര്‍ ആകട്ടെ  പതിനേഴാം നൂറ്റാണ്ടില്‍ ഭൂട്ടാന്‍ രാജാവായിരുന്ന കിംഗ് നവാംഗ് നാംഗ്യാല്‍ ബുദ്ധമത പ്രചാരണത്തിന് അയച്ച ലാമ ദേവ ഗ്യാറ്റ്സോ ഓഫ് സന്‍സ്കാര്‍ ആണ് നിര്‍മിച്ചതെന്നാണ് ചരിത്രം. പ്രദേശത്തെ മറ്റു പ്രമുഖ ബുദ്ധവിഹാരങ്ങളാണ് ഗുരു ഗണ്ടാള്‍, തയൂള്‍, ജെമൂര്‍ എന്നിവ.

തണ്ടി,സിസു, ഉദയ്പൂര്‍ എന്നിവയാണ് ഇവിടത്തെ മറ്റ് ആകര്‍ഷണകേന്ദ്രങ്ങള്‍. ചന്ദ്രാനദിക്കരയില്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന സിസു ഗ്രാമത്തില്‍ വേനല്‍ക്കാലത്തും ശരത്കാലത്തും നിരവധി കാട്ടരയന്നങ്ങളെയും താറാവുകളെയും കാണാനാകും. ഉദയ്പൂരിലാണ് പ്രശസ്തമായ ത്രിലോക്നാഥ് ക്ഷേത്രവും മര്‍കുളദേവി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ഈ ക്ഷേത്രങ്ങളില്‍ എത്തുന്നത്. ഹിമാലയത്തിലെ മറ്റുവിനോദസഞ്ചാരകേന്ദ്രങ്ങളെ പോലെ ഇവിടവും സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കേന്ദ്രമാണ്. ട്രക്കിംഗ്,ഫിഷിംഗ്,ജീപ്പ് സഫാരി, പാരാഗൈ്ളഡിംഗ് തുടങ്ങിയ ആസ്വദിക്കാനും ആളുകള്‍ ധാരാളമായി എത്താറുണ്ട്.

കീലോംഗ് പ്രശസ്തമാക്കുന്നത്

കീലോംഗ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കീലോംഗ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കീലോംഗ്

 • റോഡ് മാര്‍ഗം
  റോഡ് മാര്‍ഗം എത്തുന്നവര്‍ മണാലിയില്‍ എത്തിയാല്‍ കീലോംഗിലേക്ക് ബസുകള്‍ ലഭിക്കും. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍െറയും സ്വകാര്യബസുകളും ഈ റൂട്ടില്‍ ധാരാളമുണ്ട്. മണാലിയില്‍ നിന്ന് കീലോംഗിലേക്ക് 115 കിലോമീറ്ററാണ് ദൂരം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  280 കിലോമീറ്റര്‍ അകലെയുള്ള ജോഗീന്ദര്‍ നഗര്‍ റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തത്. മുംബൈ,ന്യൂദല്‍ഹി, തുടങ്ങി രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കുള്ള ട്രെയിനുകള്‍ക്കെല്ലാം ഇവിടെ സ്റ്റോപ്പുണ്ട്. സ്റ്റേഷന് പുറത്ത് നിന്ന് ബസ്,ടാക്സികള്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കുളുവിലെ ബുണ്ടര്‍ ആണ് ഏറ്റവുമടുത്ത എയര്‍ബേസ്. ഇവിടെ നിന്ന് 168 കിലോമീറ്ററാണ് കീലോംഗിലേക്കുള്ള ദൂരം. ന്യൂദല്‍ഹി,മുംബൈ ശ്രീനഗര്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് വിമാനസര്‍വീസുകള്‍ ഉണ്ട്. ഇവിടെ നിന്ന് കീലോംഗിലേക്ക് ബസ്,ടാക്സി സൗകര്യം ലഭ്യമാണ്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 May,Sun
Return On
10 May,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
09 May,Sun
Check Out
10 May,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
09 May,Sun
Return On
10 May,Mon