മനാലി പ്രധാന മാര്‍ക്കറ്റില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട് മനു ക്ഷേത്രത്തിലേക്ക്. ഓള്‍ഡ് മനാലിയില്‍ ബിയാസ് നദിക്കരയിലാണ് മനു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സൃഷ്ടാവായ മനുവിന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഒരേയൊരു ക്ഷേത്രമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. പുരാണ കഥാപാത്രമായ മനുവിന്റെ പേരില്‍നിന്നുമാണ് ഈ പ്രദേശത്തിന് മനാലി എന്ന പേരുവന്നത് എന്നാണ് വിശ്വാസം. ഏഴ് മന്വന്തരങ്ങളില്‍ ഒരിക്കല്‍ മനു ഇവിടം സന്ദര്‍ശിക്കുമെന്നാണ് ഐതിഹ്യം.