സാഹസികത ഇഷ്ടപ്പെടുന്ന യാത്രികര്‍ക്ക് മനാലി നല്‍കുന്ന ഏറ്റവും സന്തോഷകരമായ അനുഭവങ്ങളില്‍ ഒന്നായിരിക്കും ഇവിടത്തെ ട്രക്കിംഗ്. ആപ്പിള്‍ തോട്ടങ്ങളും തടാകങ്ങളും മറ്റും നിറഞ്ഞ മനാലി ലക്ഷണമൊത്ത ട്രക്കിംഗ് കേന്ദ്രങ്ങളിലൊന്നാണ്. മനാലി - ഹംപ പാസ്, പിന്‍ പാര്‍വ്വതി പാസ്, സര്‍ പാസ്, ചന്ദ്രഖനി പാസ് എന്നിങ്ങനെ പോകുന്നു ഇവിടത്തെ ട്രക്കിംഗ് പാതകള്‍.
ബിയാസ് കുണ്ഡ്, ബര്‍ലാചല, ദിയോ തിബ്ബ, ബാല്‍ താല്‍ ലേക്ക് എന്നിവയും ട്രക്കിംഗ് പ്രിയര്‍ക്ക് ഇഷ്ടപ്പെട്ട പേരുകള്‍ തന്നെ. സമുദ്രനിരപ്പില്‍ നിന്നും 4800 മീറ്റര്‍ ഉയരത്തിലുള്ള ട്രക്കിംഗ് സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭമായിരിക്കും എന്ന് തീര്‍ച്ച. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് അനുയോജ്യം.



Click it and Unblock the Notifications