മനാലിയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വസിഷ്ഠ് ഗ്രാമം, ഐതിഹ്യമനുസരിച്ച് രാമസോദരനായ ലക്ഷ്മണനാണ് ഇവിടത്തെ ചുടുനീരുറവ സൃഷ്ടിച്ചത്. രവി നദിക്കരയിലായി മനാലിയില്‍ നിന്നും ആറുകിലോമീറ്റര്‍ അകലത്താണ് വസിഷ്ഠ് ഗ്രാമം സ്ഥിതിചെയ്യുന്നത്. സിറ്റി സെന്ററില്‍ നിന്നും കേവലം പത്ത് മിനുട്ട് മാത്രം നടന്നാല്‍ ചുടുറവയില്‍ കുളിക്കാന്‍ സാധിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ കുളിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. കാലഗുരുവും രാമക്ഷേത്രവുമാണ് ഇവിടത്തെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പമുള്ള ശ്രീരാമ പ്രതിഷ്ഠയാണ് രാമക്ഷേത്രത്തിലുള്ളത്.
തന്റെ പുത്രനെ വിശ്വാമിത്രന്‍ വധിച്ചതില്‍ സങ്കടപ്പെട്ട് സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠന്‍ ആത്മഹത്യ ചെയ്യാനായി നദിയില്‍ ചാടിയെന്നും എന്നാല്‍ മരിക്കാതെ അദ്ദേഹം ഈ ഗ്രാമത്തിലെത്തിയെന്നുമാണ് ഐതിഹ്യം. വിപാഷ എന്ന ഈ നദിയാണ് ഇന്ന് ബിയാസ് എന്ന പേരില്‍ അറിയപ്പെടുന്നത്.



Click it and Unblock the Notifications