മാണ്ഢിയില്‍ ശിഖരിദേവീ ക്ഷേത്രത്തിനു സമീപമാണ് ശിഖരിദേവി വന്യജീവിസങ്കേതം.1962 ലാണ് ഇവിടം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. മോണല്‍, ഗോറല്‍, കറുത്ത കരടി, കുരയ്ക്കുന്ന മാന്‍, കസ്തൂരിമാന്‍, ഹിമാലയന്‍കരടി,കാട്ടുപൂച്ച എന്നിങ്ങനെ അപൂര്‍വ്വ ഇനത്തില്‍പെട്ട പക്ഷി മൃഗാദികളാണ് ഇവിടെയുള്ളത്. ഇതുകൂടാതെ ഹിമാലയന്‍ മരപ്പട്ടി,നീര്‍നായ,മുള്ളന്‍പന്നി,കാഷ്മീരി താഴ്വരകളില്‍ കണ്ടുവരുന്ന പറക്കും അണ്ണാന്‍,ഹനുമാന്‍ കുരങ്ങ്,പുള്ളിപ്പുലി,ഹിമപ്പുലി തുടങ്ങിയവയും ഈ വന്യജീവിസങ്കേതത്തിലുണ്ട്.
ഓക്കുമരങ്ങളും,പൈന്‍മരങ്ങളും,ഇലപൊഴിക്കും മരങ്ങളും മേച്ചില്‍പ്പുറങ്ങളും നിറഞ്ഞതാണ് വനപ്രദേശം. ഏപ്രില്‍,മെയ് മാസങ്ങളെക്കൂടാതെ ഓഗസ്റ്റിനും ഒക്ടോബറിനുമിടയിലും ഇവിടം സന്ദര്‍ശനത്തിന് അനുയോജ്യമാണ്.കര്‍സോഗില്‍ നിന്നും ചിന്‍ഡി വഴി എളുപ്പം ശിഖരിദേവി വന്യജീവി സങ്കേതത്തിലേക്ക് എത്തിപ്പെടാം.



Click it and Unblock the Notifications