സമുദ്രോപരിതലത്തില്‍ നിന്നും 861 മീറ്റര്‍ ഉയരത്തില്‍ മാണ്ഡിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് സുന്ദര്‍നഗര്‍. പേരു പോലെ സുന്ദരമാണ് ഇവിടത്തെ കാഴ്ച്ചകളും.പ്രസിദ്ധമായ മഹാമായ ക്ഷേത്രവും, സുഖദേവ് വടികയും സുന്ദര്‍നഗറിലാണുള്ളത്.'സുകേത്' എന്നുകൂടി സുന്ദരനഗരത്തിന് പേരുണ്ട്. മാണ്ഢി ജില്ലയുടെ മുന്‍സിപ്പല്‍ കൌണ്‍സില്‍ സുന്ദര്‍നഗറിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ബിയാസ്-സത്ലജ് ജലവൈദ്യുത പദ്ധതിയാണ് സുന്ദര്‍നഗറിലെ മറ്റൊരു പ്രധാന കാഴ്ച.വടക്കേ ഇന്ത്യയിലെ സമതലപ്രദേശങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സു കൂടിയാണ് ഈ പദ്ധതി.



Click it and Unblock the Notifications