Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പോംടാ സാഹിബ്‌

പോംടാ സാഹിബ്‌ -  സിഖുകാരുടെ വഴിയമ്പലം

22

യമുനാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു പട്ടണമാണ്‌ പോംടാ സാഹിബ്‌. പത്താമത്തെ സിഖ്‌ ഗുരു, ഗുരു ഗോബിന്ദ്‌ സിംഗാണ്‌ പോംടാ സാഹിബ്‌ സ്ഥാപിച്ചത്‌. സിര്‍മൂറിലെ ഭരണാധികാരിയായിരുന്ന രാജാ മൈദിനി പ്രകാശിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഗുരു ഗോബിന്ദ്‌ സിംഗ്‌ നാലു വര്‍ഷക്കാലം ഇവിടെ താമസിച്ചു. പതിനാറാമത്തെ വയസ്സിലാണ്‌ അദ്ദേഹം ഇവിടെ എത്തിയതെന്ന്‌ പറയപ്പെടുന്നു. ഒരു കാല്‌ വയ്‌ക്കാനുള്ള സ്ഥലം എന്നാണ്‌ പോംടാ എന്ന വാക്കിനര്‍ത്ഥം.

സാല്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞ കാടിന്‌ നടുവില്‍ സ്ഥിതി ചെയ്യുന്ന പോംടാ സാഹിബിന്റെ വിസ്‌തൃതി 350 മീറ്ററാണ്‌. കരകവിഞ്ഞ്‌ ഒഴുകിയ യമുന ഗുരു ഗോബിന്ദ്‌ സിംഗിന്റെ നിര്‍ദ്ദേശപ്രകാരം ശാന്തമായി ഒഴുകിയെന്നും തന്മൂലം സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ദസ്സം ഗ്രന്ഥ്‌ തടസ്സങ്ങള്‍ കൂടാതെ രചിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞെന്നും വിശ്വസിക്കപ്പെടുന്നു.

പോംടാ സാഹിബില്‍ മനോഹരമായ നിരവധി കാഴ്‌ചകളുണ്ട്‌. അസ്സാന്‍ തടാകവും സഹസ്‌ത്ര ധാരയും ഇവയില്‍ പ്രധാനപ്പെട്ടവയാണ്‌. പോംടാ സാഹിബില്‍ എത്തുന്നവര്‍ അസ്സാന്‍ തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാതെ മടങ്ങരുത്‌. ഹിമാചല്‍പ്രദേശ്‌ വിനോദസഞ്ചാര വകുപ്പ്‌ ഇവിടം ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചെടുത്ത്‌ കഴിഞ്ഞു. സന്ദര്‍ശകര്‍ക്ക്‌ സ്‌പീഡ്‌ ബോട്ടിംഗ്‌, റോവിംഗ്‌, പാഡ്ഡ്‌ലിംഗ്‌, വള്ളം തുഴയല്‍ എന്നീ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവും ഇവിടെയുണ്ട്‌. യമുനാ നദിയുടെയും തോങ്‌ നദിയുടെയും സംഗമ സ്ഥാനമാണ്‌ സഹസ്‌ത്ര ധാര. തോങ്‌ നദിക്ക്‌ തംസ എന്നൊരു പേര്‌ കൂടിയുണ്ട്‌.

സിഖ്‌ തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ക്ക്‌ പ്രശസ്‌തമാണ്‌ പോംടാ സാഹിബ്‌. പാംവടാ സാഹിബ്‌ ഗുരുദ്വാര, തീര്‍ഗഢ്‌ സാഹിബ്‌ ഗുരുദ്വാര, ഭംഗാനി സാഹിബ്‌ ഗുരുദ്വാര, ഷേര്‍ഗഢ്‌ സാഹിബ്‌ ഗുരുദ്വാര എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു. ദെയ്‌ കാ മന്ദിര്‍, ഖോദ്ര ദക്‌ പഥര്‍, നാഗ്നൗനാ ക്ഷേത്രം, രാമ ക്ഷേത്രം, കടാസന്‍ ദേവി ക്ഷേത്രം, യമുനാ ക്ഷേത്രം, ശിവ ക്ഷേത്രം, ബാബാ ഗരീബ്‌നാഥ്‌ ക്ഷേത്രം മുതലായവയും ഇവിടുത്തെ പ്രധാന കാഴ്‌ചകളാണ്‌.

വിമാനത്തിലോ ട്രെയിനിലോ റോഡ്‌ മാര്‍ഗ്ഗമോ ഇവിടെ എത്താവുന്നതാണ്‌. വേനല്‍ക്കാലം, ശരത്‌ക്കാലം, വസന്തകാലം എന്നിവയാണ്‌ പോംടാ സാഹിബ്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

പോംടാ സാഹിബ്‌ പ്രശസ്തമാക്കുന്നത്

പോംടാ സാഹിബ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പോംടാ സാഹിബ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പോംടാ സാഹിബ്‌

  • റോഡ് മാര്‍ഗം
    ദേശീയപാത 72ല്‍ സ്ഥിതി ചെയ്യുന്ന പോംടാ സാഹിബ്‌ ചണ്ഡീഗഢുമായും ഡറാഡമുമായും റോഡ്‌ മാര്‍ഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്‌. പോംടാ സാഹിബിലേക്ക്‌ റോഡ്‌ മാര്‍ഗ്ഗം വരുന്ന വര്‍ക്ക്‌ ഡറാഡമില്‍ നിന്നും ഋഷികേശില്‍ നിന്നും ബസുകള്‍ ലഭിക്കും. പോംടാ സാഹിബില്‍ നിന്ന്‌ ഡറാഡമിലേക്കും ഋഷികേശിലേക്കുമുള്ള ദൂരം യഥാക്രമം 45 കിലോമീറ്ററും 90 കിലോമീറ്ററും ആണ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ട്രെയിനില്‍ പോംടാ സാഹിബില്‍ എത്തുക എളുപ്പമാണ്‌. 45 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡറാഡം ആണ്‌ പോംടാ സാഹിബിന്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍. പോംടാ സാഹിബില്‍ നിന്ന്‌ 56 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന യമുനാനഗര്‍ ആണ്‌ അടത്തുള്ള മറ്റൊരു റെയില്‍വെ സ്‌റ്റേഷന്‍. ഇവിടെ നിന്ന്‌ ഇന്ത്യയിലെ മറ്റു പ്രമുഖ നരഗങ്ങളിലേക്ക്‌ ട്രെയിന്‍ സര്‍വ്വീസുകളുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    എഴുപത്‌ കിലോമീറ്റര്‍ അകലെയുള്ള ജോളി ഗ്രാന്റിലാണ്‌ പോംടാ സാഹിബിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. ജുബ്ബാര്‍ഹട്ടി വിമാനത്താവളം ഇവിടെ നിന്ന്‌ 145 കിലോമീറ്റര്‍ അകലെയാണ്‌. ജുബ്ബാര്‍ഹട്ടിയില്‍ നിന്ന്‌ ന്യൂഡല്‍ഹി, മുംബൈ, ശ്രീനഗര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്ക്‌ തുടര്‍ച്ചയായി വിമാന സര്‍വ്വീസുകളുണ്ട്‌. വിമാനത്താവളത്തില്‍ നിന്ന്‌ പോംടാ സാഹിബിലേക്ക്‌ കാറുകളും മറ്റും ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun