റാണി രൂപമതിയുടെയും രാജ ബസ് ബഹദൂറിന്റെയും ത്യാഗോജ്ജ്വലമായ പ്രണയത്തിന്റെ മറ്റൊരു സ്മാരകമാണ് റെവ കുണ്ട്. മനുഷ്യനിര്‍മ്മിതമായ ഒരു തടാകമാണ് റെവ കുണ്ട്. രൂപമതി പവലിയനിലേക്ക് വെള്ളം എത്തിക്കാന്‍ വേണ്ടി ബസ് ബഹദൂര്‍ പണിതതാണ് ഇത്. ഇപ്പോള്‍, സമീപ പ്രദേശങ്ങളിലെ മറ്റനേകം തടാകങ്ങളെ പോലെ റെവ കുണ്ടും വിസ്മൃതിയിലാകാതെ സംരക്ഷിച്ചു പോരുന്നത് ഹിന്ദു മതവിശ്വാസികളാണ്.
തടാകത്തിന്റെ അരികിലുള്ള സ്ഥലങ്ങളൊക്കെ നിര്‍മ്മിച്ചിരിക്കുന്നത് ഇക്കാലത്താണ്. തടാകത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് തീര്‍ത്ഥാടകര്‍ക്ക് ഇരിക്കാനും തടാകം ദര്‍ശിക്കാനും ഒരു പവലിയന്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതിലെ തൂണുകളും കാമാനങ്ങളും അതിഭംഗിയായി അലങ്കരിച്ചിരിക്കുന്നു.
ബസ് ബഹദൂറിന്റെ കൊട്ടാരത്തിലേക്ക് വെള്ളമെത്തിക്കാന്‍ വേണ്ടി തടാകത്തിന്റെ വടക്ക് ഭാഗത്ത് ഒരു യന്ത്രം വെച്ചിരിക്കുന്നു. മണ്ടുവിലെ കൊട്ടാരങ്ങള്‍ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ ഒരിക്കലും ഒഴിച്ച് കൂടാത്ത ഭാഗമാണ് റെവ കുണ്ടും പരിസര പ്രദേശങ്ങളും.



Click it and Unblock the Notifications