മംഗന്‍ പട്ടണത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ഗ്രാമമാണ് സിങിക്. സമുദ്രനിരപ്പില്‍ നിന്ന് 5200 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ ഗ്രാമത്തില്‍ നിന്നാല്‍ കാഞ്ചന്‍ ജംഗ കൊടുമുടിയുടെയും സിനിയോല്‍ചു പര്‍വ്വതത്തിന്റെയും മനം മയക്കുന്ന ദൃശ്യം മതിവരുവോളം കാണാം. വെള്ളിനൂലുകള്‍ പോലെ മലമുകളില്‍ നിന്നൊഴുകിയിറങ്ങുന്ന അരുവികളും കാട് പിടിച്ച കുന്നുകളും നടപ്പാതകളും സന്ദര്‍ശകര്‍ക്ക് ഒരുനാളും മറക്കാനാവാത്ത ദൃശ്യാനുഭവങ്ങളായിരിക്കും. വളരെ പ്രസിദ്ധമായ ഒരു ആശ്രമവും ഗ്രാമത്തിലുണ്ട്.



Click it and Unblock the Notifications