മറവാന്തെയിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ചയാണ് ആനെഗുഡ്ഡെ വിനായക ക്ഷേത്രം. മറവാന്തെയില്‍ നിന്നും 21.6 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മോക്ഷദായകമായ ഈ ക്ഷേത്രത്തിന് മുക്തിസ്ഥല എന്നൊരു പേരുകൂടിയുണ്ട്. ഗണപതിയാണ് ഇവിടത്തെ പ്രതിഷ്ഠ. തുളുനാടിലെ പ്രധാനപ്പെട്ട ഏഴ് ഗണേശക്ഷേത്രങ്ങളില്‍ ഒന്നാണ് ആനെഗുഡ്ഡെ വിനായക ക്ഷേത്രം എന്ന് കരുതുന്നു.
ആന എന്നര്‍ത്ഥം വരുന്ന ആനെ, കുന്ന് എന്നര്‍ത്ഥം വരുന്ന ഗുഡ്ഡെ എന്നിങ്ങനെ രണ്ട് കന്നഡവാക്കുകളില്‍ നിന്നാണ് ആനെഗുഡ്ഡെ വിനായക ക്ഷേത്രത്തിന് ഈ പേരി ലഭിച്ചത്. നാല് തൃക്കൈകളോട് കൂടിയ ഗണേശനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വരപ്രസാദം നല്‍കുന്ന രീതിയിലാണ് രണ്ട് കൈകള്‍. മറ്റുരണ്ട് കൈകളാകട്ടെ മുക്തിപ്രദായക സ്ഥിതിയിലുമാണ്.
ഗണേശ ചതുര്‍ത്ഥിയും സംഘഷ്ട ചതുര്‍ത്ഥിയുമാണ് ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍. ഈ സമയത്ത് നിരവധി ഭക്തര്‍ ഇവിടെയെത്തിച്ചേരുകയും ഗണേശഭഗവാനുള്ള പ്രാര്‍ത്ഥനയായി തുലാഭരം നടത്തുകയും ചെയ്യുന്നു. ഡിസംബര്‍ മാസത്തിലെ രഥയാത്രയും വളരെ പ്രശസ്തമാണ്. ആനെഗുഡ്ഡെ ക്ഷേത്രത്തിന് സമീപത്തായുള്ള മഹാലിംഗേശ്വരക്ഷേത്രമാണ് ഇവിടത്തെ പ്രശസ്തമായ മറ്റൊരു തീര്‍ത്ഥാടന കേന്ദ്രം.



Click it and Unblock the Notifications