മഹസു കൊടുമുടിയില്‍ നിന്നും 2498 മീറ്റര്‍ ഉയരത്തില്‍ നില്ക്കുന്ന വൈല്‍ഡ് ഫ്ളവര്‍ ഹാള്‍ കിച്ച്നര്‍ പ്രഭുവിന്റെ താമസസ്ഥലമായിരുന്നു. ദേവതാരുക്കളും പൈന്മരങ്ങളും നിറഞ്ഞ ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ സ്ഥലം പ്രകൃതിയുടെ വശ്യ സൗന്ദര്യത്തിലേക്കാണ് സസന്ദര്ശകരെ കൂട്ടി കൊണ്ടു പോവുക എന്നതില്‍ സംശയമില്ല.
സന്ദര്‍ശകര്‍ക്ക് മികച്ച താമസസൗകര്യം ലഭ്യമാക്കുന്നതിനായി അടുത്തിടെ പരമ്പരാഗതമായി നിലനിന്നിരുന്ന കെട്ടിടം ആഢംബര ഹോട്ടലായി രൂപ മാറ്റം ചെയ്തിട്ടുണ്ട്. തടികൊണ്ട് അതി മനോഹരമായാണ് ഹോട്ടലിന്റെ ഉള്‍ഭാഗം സജ്ജീകരിച്ചിരിക്കുന്നത്. റസ്റ്റൊറന്റില്‍ നിന്നും നോക്കിയാല്‍ മഷോബ്രയുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാന്‍ കഴിയും. ചൂടുവെള്ളം നിറച്ച സ്വിമ്മിങ് പൂളും ഹോട്ടലിന്റെ സവിശേഷതകളാണ്. ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്ന സ്പായും ഹോട്ടലിനോട് ചേര്‍ന്നുണ്ട്.