ഇന്‍ഡസ് നദിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സംരക്ഷിത വന സങ്കേതം സാഹസിക വിനോദങ്ങള്‍ക്ക് അവസരം നല്കുന്ന അറിയപ്പെടുന്ന പിക്നിക് സ്പോട്ടാണ്. ഹിമാലയന്‍ മലനിരകളിലെ പക്ഷികളെയും മൃഗങ്ങളെയും കുറിച്ച് കൂടുതല്‍ അറിയുന്നതിന് റിസര്‍വ് ഫോറസ്റ്റ് സാക്ചറി അവസരം നല്‍കും. കൂടാതെ ട്രക്കിങ്, കാമ്പിങ്, പിക്നിക് എന്നിവ സന്ദര്‍ശകര്‍ക്ക് ഇവിടെ ആസ്വദിക്കുകയും ചെയ്യാം . തെളിഞ്ഞ കാലാവസ്ഥയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
ജമ്മുകാശ്മീരിലെ പഞ്ചാല്‍ മലനിരകളുടെ ഭംഗി ആസ്വദിക്കാനുള്ള അവസരം ഈ വന മേഖല ഒരുക്കിത്തരുന്നു. പുള്ളിപ്പുലികള്‍, ഹിമാലയന്‍ കഴുകന്, ബബൂണ്‍, മാനുകള്‍ തുടങ്ങി എണ്ണമറ്റ പക്ഷിമൃഗാദികളുടെ വാസസ്ഥലമാണ് ഇവിടം. സിംല റിസര്‍വ് സാന്ക്ചറിയുടെ ഭാഗമായുള്ള ഈ മേഖലയില്‍ ഓക്ക്, പൈന്‍, ദേവതാരു തുടങ്ങിയ വൃക്ഷങ്ങളും സംരംക്ഷിക്കപ്പെടുന്നുണ്ട്.