രംഗേശ്വര്‍ മഹാദേവക്ഷേത്രം പോലെതന്നെ ശിവഭഗവാന് സമര്‍പ്പിതമായ ക്ഷേത്രമാണ് ഭൂതേശ്വര്‍ മഹാദേവ ക്ഷേത്രവും. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൃഷ്ണന്‍ ജനിച്ച് വളര്‍ന്ന മഥുരയില്‍ ഏറെക്കുറെ എല്ലാ ക്ഷേത്രങ്ങളും ആചാരങ്ങളും അദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ഇവിടെയുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശിവരാത്രി പോലുള്ള മംഗളവേളകളില്‍ ധാരാളം തീര്‍ത്ഥാടകര്‍ ശിവപൂജയ്ക്ക് ഇവിടെ എത്തിച്ചേരാറുണ്ട്.



Click it and Unblock the Notifications