Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഥുര » ആകര്‍ഷണങ്ങള് » കൃഷ്ണജന്മഭൂമി ക്ഷേത്രം

കൃഷ്ണജന്മഭൂമി ക്ഷേത്രം, മഥുര

28

കൃഷ്ണന്റെ ജന്മസ്ഥാനമായ കൃഷ്ണജന്മഭൂമി ക്ഷേത്രം, ഇന്ത്യയിലെമ്പാടുമുള്ള ഹിന്ദുമത വിശ്വാസികളുടെ പുണ്യക്ഷേത്രമാണ്. കൃഷ്ണന്‍  ജനിച്ച സ്ഥലമെന്ന് കരുതപ്പെടുന്ന ചെറിയൊരു കല്‍ തുറുങ്ക്‍ പ്രതീകാത്മകമായി ക്ഷേത്ര സമുച്ചയത്തിനകത്ത് കാണാം. ഓര്‍ച്ചയിലെ ഭരണാധികാരിയായിരുന്ന രാജാ വീര്‍ സിങ് ബുന്ദേലയാണ് ഇത് പണിതതെന്ന് കരുതപ്പെടുന്നു. മുഗള്‍  രാജാവായ ജഹാംഗീറിന്റെ കീഴിലുള്ള നാട്ടുരാജ്യമാണ് ഓര്‍ച്ച.

ചരിത്രാതീത കാലംതൊട്ടേ, ഏകദേശം അയ്യായിരം വര്‍ ഷങ്ങള്‍ ക്ക് മുമ്പ് തന്നെ ഇവിടെയൊരു ക്ഷേത്രസാന്നിദ്ധ്യം ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ശ്രീ കൃഷ്ണന്റെ പൌത്രനായ അഭിമന്യുവിന്റെ പുത്രന്‍  വജ്രയാണ് തന്റെ സുവര്‍ ണ്ണകാലത്ത് പ്രപിതാമഹനെ ആദരിച്ച് ഇതിന്റെ പ്രാരംഭ രൂപം പണിതത്. വാസ്തുകലയിലും പ്രൌഢിയിലും എക്കാലത്തെയും മികച്ച ആ ക്ഷേത്രത്തെ വര്‍ ണ്ണിക്കാന്‍  വാക്കുകളും ചിത്രങ്ങളും അപര്യാപ്തമാണെന്ന് പുരാണങ്ങള്‍  സാക്ഷ്യപ്പെടുത്തുന്നു.

ആയിരത്തി പതിനേഴ് ഏ.ഡി.യില്‍  മഹ് മൂദ് ഗസ്നിയുടെ ആക്രമണ ഫലമായി ധാരാളം ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളും തകര്‍ക്കപ്പെട്ടു.  നിര്‍ഭാഗ്യവശാല്‍  ഈ ക്ഷേത്രത്തിന്റെ ആദിരൂപവും അതോടൊപ്പം നശിച്ചു. വാസ്തുകലാപരമായി ഒരുപാട് നവീകരണങ്ങള്‍  ക്ഷേത്രത്തില്‍  നടത്തിയിട്ടുണ്ട്. സാമ്പ്രദായികമായ ക്ഷേത്രകലാശൈലിയാണ് ഇന്നിതിനുള്ളത്. ഈ എടുപ്പിന്റെ മാറ്റ് കുറച്ച് കാണിക്കാന്‍  ഇതിനടുത്തായി പ്രൌഢമായ ഒരു മോസ്ക്ക് ഔറംഗസീബിന്റെ കാലത്ത് പണിതുയര്‍ത്തി.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed