Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഥുര » ആകര്‍ഷണങ്ങള് » ദ്വാരകാധീശ ക്ഷേത്രം

ദ്വാരകാധീശ ക്ഷേത്രം, മഥുര

28

"ദ്വാരകാധീശന്‍ " അഥവാ ദ്വാരകയുടെ അധിപന്‍  എന്നത് കൃഷ്ണന്റെ വിശേഷ നാമമാണ്. ക്ഷേത്രത്തിന് ഈ പേര് വന്നത് അങ്ങനെയാണ്. ഗ്വാളിയോര്‍ എസ്റ്റേറ്റിന്റെ ട്രഷറര്‍ ആയിരുന്ന സേത് ഗോകുല്‍ദാസ് പരീഖ് ആണ് 1814 ല്‍ ഇത് പണിതത്. ആത്മീയപ്രാധാന്യമുള്ള ഇവിടത്തെ നിരവധി ചുരങ്ങളിലൊന്നായ വിശ്രം ഘട്ടിന് വളരെ അടുത്താണ് ഈ പുണ്യക്ഷേത്രം. ശുദ്ധ അദ്വൈതത്തിന്റെ ആചാര്യനായിരുന്ന വല്ലഭാചാര്യന്റെ പിന്‍ ഗാമികളാണ് ഇന്ന് ക്ഷേത്രഭരണം നോക്കിനടത്തുന്നത്.

കലാരൂപങ്ങളും കൊത്തുപണികളും ഛായാചിത്രങ്ങളും കൊണ്ട് അലങ്കാരവിഭൂഷിതമായ ക്ഷേത്രത്തില്‍ കൃഷ്ണനും പ്രിയസഖി രാധയുമാണ് കുടിയിരിക്കുന്നത്. ഇവര്‍ക്ക് തുണയായി അനേകം ദേവഗണങ്ങളുടെ വിഗ്രഹങ്ങളും ചേര്‍ന്ന് ഇതിന്റെ തീര്‍ത്ഥാടകപ്രാധാന്യം ഏറ്റുന്നു.

ഇടതടവില്ലാതെ സന്ദര്‍ശകരെ വരവേല്‍ക്കുന്ന പട്ടണമാണ് മഥുര. ഉത്സവവേളകളില്‍ തീര്‍ത്ഥാടകരും സഞ്ചാരികളുമായി വലിയൊരു ജനസഞ്ചയം ഇവിടെ ഒത്തുകൂടുന്നു. ജന്മാഷ്ടമിയാണ് ഇവിടത്തെ പ്രധാനമായ ആഘോഷം. കൃഷ്ണന്റെ ജന്മദിനത്തെ അനുസ്മരിച്ച് കൊണ്ടാടുന്ന ഈ മഹോത്സവം ചാന്ദ്രികമായ ഗണനയ്ക്കനുസൃതമായി ആഗസ്റ്റിലോ സെപ്തംബറിലോ ആണ് കൊണ്ടാടുന്നത്. മഴക്കാലത്തിന് അറുതിയായി കടന്ന് വരുന്ന ശ്രാവണ മാസത്തിലെ അവസാന നാളുകളിലാണ് ഈ ഉത്സവം. ഋതുഭേദത്തിന്റെ നാന്ദിയെ കുറിക്കുന്ന ഉത്സവം എന്ന നിലയിലും മഥുരനിവാസികള്‍ക്കിടയില്‍ ഇതിന് വിശേഷ സ്ഥാനമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue