അരുണാചല്‍ പ്രദേശിലെ പ്രമുഖ പട്ടണങ്ങളില്‍ ഒന്നാണ് നംസായി. ‘സുവര്‍ണ്ണ പഗോഡയുടെ നാട്’ എന്ന പേരിലും ഇത് പ്രസിദ്ധമാണ്. ലോഹിത് ജില്ലയിലെ ദിഹിങ് നദിയ്ക്കടുത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. വ്യാപാര, വാണിജ്യ ആവശ്യങ്ങള്‍ക്കായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഇവിടേക്ക് നിരന്തരം വന്നുപോകുന്നതിനാല്‍ അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുകയാണ് ഈ പട്ടണം. ഗോത്രജീവിതശൈലിയും പട്ടണ പരിഷ്ക്കാരവും മനോഹരമായി സമന്വയിച്ചതാണ് നംസായിയുടെ മുഖ്യധാര.
2002 മാര്‍ച്ചില്‍ 660.37 മീറ്റര്‍ നീളമുള്ള ഒരു പാലം നംസായിയില്‍ ദിഹിങ് നദിയ്ക്ക് കുറുകെ പണിയുകയുണ്ടായി. പണ്ടുമുതല്ക്കേ ബുദ്ധമത വിശ്വാസികളാണ് ഇവിടത്തുകാര്‍ . മൌലികമായ സംസ്ക്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ഈ നാട്ടുകാരാണ് അരുണാചല്‍ പ്രദേശിലെ ഏറ്റവും സംസ്ക്കാര സമ്പന്നരായ നാട്ടുകാര്‍ . ഇന്നാട്ടുകാരുടെ ആചാരങ്ങളിലും സംസ്ക്കാരങ്ങളിലും തായ് ലന്റിന്റെ ആഴത്തിലുള്ള്ല സ്വാധീനം കാണാം. ഏറെ സവിശേഷതകളും സംസ്കൃതികളും സ്വന്തമായുള്ള ഇക്കൂട്ടര്‍ ഉന്നത ജീവിത നിലവാരം പുലര്‍ത്തുന്നവരും ഒരു വാഗ്ദത്ത ഭാവിയിലേക്ക് ഉറ്റുനോക്കുന്നവരുമാണ്.