Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മിയാവോ » ആകര്‍ഷണങ്ങള് » ജയ് രാംപുര്‍

ജയ് രാംപുര്‍, മിയാവോ

9

അരുണാചല്‍ പ്രദേശിന്റെ തെക്ക്-കിഴക്ക് ഭാഗത്തായി ചാങ് ലാങ് ജില്ലയിലാണ് ജയ് രാംപൂര്‍ പട്ടണം. ജില്ലയുടെ ഭരണനിര്‍വ്വഹണ കാര്യാലയങ്ങള്‍ (ADC) സ്ഥിതിചെയ്യുന്ന ഈ പട്ടണം ഇന്തോ-മ്യാന്മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നംചിക് നദീതടത്തിലാണ് സ്ഥിതിചെയ്യുന്നത്. വളരെ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന നിത്യഹരിത മഴക്കാടുകളാല്‍ സമൃദ്ധമാണ് ജയ് രാംപൂര്‍ . ഒരു മലമ്പ്രദേശ പട്ടണമായ ജയ് രാംപൂരില്‍ സന്ദര്‍ശകര്‍ക്ക് പ്രകൃതിയുടെ അവാച്യ സൌന്ദര്യം മനം കുളിര്‍ക്കെ കാണാം. ഈ വനഭൂമിയിലെ വിശിഷ്ട ജനുസ്സായ ഹൂലോക്ക് ജിബത്സ് എന്ന കുരങ്ങുകളുടെ ആരവം കേട്ടുണരാനും പച്ചപ്പുകളുടെ നിര്‍മ്മല സൌന്ദര്യത്തില്‍ മനം നിറയ്ക്കാനും സന്ദര്‍ശകര്‍ക്ക് സൌഭാഗ്യം ലഭിക്കും.

പ്രകൃതി ധാതുക്കളുടെ അക്ഷയകേന്ദ്രമാണ് ഈ കൊച്ചുപട്ടണം. സഹിഷ്ണുതയും അതിഥി സല്‍ക്കാരവും ഈ നാട്ടുകാരുടെ മുഖമുദ്രയാണ്. സുഖകരമായ കാലാവസ്ഥയും കൂട്ടിനുള്ളപ്പോള്‍ സന്ദര്‍ശകര്‍ക്ക് ഈ സ്ഥലം പ്രിയങ്കരമാകുക തന്നെ ചെയ്യും.

2001 ലെ സെന്‍സസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 5918 ആണ്. 71 ശതമാനം ജനങ്ങളും സാക്ഷരരാണ് എന്നതാണ് പട്ടണത്തിന്റെ സവിശേഷത. ദേശീയ ശരാശരിയേക്കാള്‍ 59.5 ശതമാനം കൂടുതലാണിത്. തങ്സകളാണ് ഇവിടത്തെ പ്രബല ഗോത്രവര്‍ഗ്ഗക്കാര്‍ . ഒരുപാട് ഉപഗോത്രങ്ങള്‍ ഇതിന് കീഴിലുണ്ട്. കഠിനാദ്ധ്വാനികളും ഉത്സാഹശീലരുമാണ് ഈ ആദിവാസികള്‍ . ഈ വിഭാഗങ്ങളില്‍ വലിയൊരു ശതമാനം ആളുകള്‍ ക്രിസ്തുമതത്തിലേക്കും ബുദ്ധമതത്തിലേക്കും കാലക്രമേണ പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇവരുടെ പ്രധാന തൊഴില്‍ കൃഷിയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed