Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊഹാലി( അജിത്ഘര്‍) » ആകര്‍ഷണങ്ങള് » മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം

മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം, മൊഹാലി( അജിത്ഘര്‍)

21

മൊഹാലി എന്ന സ്ഥലനാമം മറ്റെന്തിനേക്കാളുമേറെ ആളുകള്‍ക്ക് സുപരിചിതമാക്കുന്നത് അവിടെയുള്ള ക്രിക്കറ്റ് സ്റ്റേഡിയമാണ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നായിരുന്നു മുമ്പ് ഇതിന്റെ പേര്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനോളം വരില്ലെങ്കിലും രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളില്‍ ഒന്നാണിത്. ലോകനിലവാരമുള്ള ഈ സ്റ്റേഡിയത്തില്‍ അതിനനുയോജ്യമായ പ്രാക്ടീസ് ഗ്രൌണ്ടും കളി മൈതാനവുമുണ്ട്.

നാല്പത്തി അയ്യായിരത്തോളം വരുന്ന കാണികളുടെ ആര്‍പ്പുവിളികളും ആരവവും കടലിരമ്പം പോലെ മുഴങ്ങാറുണ്ട്. 1993 ലാണ് ഇതിന്റെ പണി പൂര്‍ത്തിയായത്. ക്രിക്കറ്റിലെ അഭിനവ സച്ചിന്‍ ധോണിമാരെ വാര്‍ത്തെടുക്കുന്ന സംസ്ഥാന പരിശീലന കളരി എന്ന നിലയിലും ഇത് പേരെടുത്തിട്ടുണ്ട്.

ഹീറോ കപ്പിന് വേണ്ടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏകദിനത്തില്‍ കൊമ്പുകോര്‍ത്തതോടെയാണ് ഈ ഗ്രൌണ്ടില്‍ മത്സരോത്സവങ്ങള്‍ക്ക് തുടക്കമായത്. 1993 നവംബര്‍ 22 നായിരുന്നു അത്. 94 ഡിസംബറില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും ആദ്യമായി ഇവിടെ ടെസ്റ്റ് മാച്ച് കളിച്ചു. ഐ.പി.എല്‍ ടീമായ കിംങ് ഇലവന്‍ പഞ്ചാബിന്റെ ഗോദയാണ് ഇന്ന് ഈ ഗ്രൌണ്ട്. ഛണ്ഡീഘഢിന്റെ ബാഹ്യമേഖലയിലുള്ള ഈ സ്റ്റേഡിയം സ്പോട്സില്‍ തല്പരരായവരും അല്ലാത്തവരും കണ്ടിരിക്കേണ്ടതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue