മൊഹാലി ജില്ലയിലെ പട്യാല-സിറക്പുര്‍ പാതയില്‍ സ്ഥിതിചെയ്യുന്ന പൂജനീയമായ സിഖ് ദേവാലയമാണ് നഭ സാഹിബ്. ഔറംഗസീബിന്റെ കിങ്കരന്മാരാല് വധിക്കപ്പെട്ട തേജ് ബഹാദൂറിന്റെ ഭൌതികാവശിഷ്ടങ്ങള്‍ അനന്ത്പുര്‍ സാഹിബിലെ ശവദാഹം നടത്തപ്പെട്ട സ്ഥലത്തുനിന്ന് ഭായി ജയ്ത ശേഖരിച്ചുവെന്നും ഗുരുസാഹിബിന്റെ ശിഷ്യനും മുസ്ലിം സന്യാസിയുമായ ഫക്കീര്‍ ദര്‍ഗ ഷായുടെ അഭ്യര്‍ത്ഥന മാനിച്ച് ഭൌതികാവശിഷ്ടങ്ങള്‍ ഈ ഗുരുദ്വാരയില്‍ സൂക്ഷിച്ചുവെന്നും പറയപ്പെടുന്നു. ഈ ഗുരുദ്വാരയോട് ചേര്‍ന്ന് തന്നെയാണ് പ്രസ്തുത മുസ്ലിം ഫക്കീറിന്റെ ഖബറിടവും സ്ഥിതിചെയ്യുന്നത്.
ഭാന്ഗനി യുദ്ധം കഴിഞ്ഞ് 1688 ല്‍ ഗുരു ഗോവിന്ദ് സിംങ് ജി തന്റെ പിതാവായ ഗുരു തേജ് ബ്ബഹാദൂറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നഭ സാഹിബ് സന്ദര്‍ശിച്ചിരുന്നതായി പറയപ്പെടുന്നു. 1709 ല്‍ സിഖ് സൈന്യാധിപനായ ബണ്ടാസിംങ് ബഹാദൂര്‍ , ഗുരുസാഹിബിനോടും മുസ്ലിം ഫക്കീറിനോടുമുള്ള ആദരസൂചകമായി ഈ ദേവാലയം സന്ദര്‍ശിക്കുകയുണ്ടായി. ഏ.ഡി.1695 ന്റെ ചരിത്രം തുടിക്കുന്ന ഈ ഗുരുദ്വാരയിലേക്ക് പരശതം സിഖ് മത വിശ്വാസികള്‍ എല്ലാ വര്‍ഷവും സന്ദര്‍ശിക്കുന്നു.