മോറിക്കടുത്ത് ജഖോളിലാണ് ദുര്യോധനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉത്തര്‍ഖണ്ഡിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ഇത്. ഇവിടുത്തെ ആരാധന മൂര്‍ത്തി മഹാഭാരത്തിലെ കഥാപാത്രമായ ദുര്യോധനനാണ്. ഈ ക്ഷേത്രം നിര്‍മ്മിച്ചത് സോര്‍ ഗ്രാമവാസികളാണ്. ഇതുകൂടാതെ കൗരവരെ ആരാധിക്കുന്ന ക്ഷേത്രങ്ങളായ ഓസ്ല, ഗംഗാര്‍, ഡാറ്റ്മിര്കന് എന്നിവിടങ്ങളിലുമുണ്ട്. പാണ്ഡവരും, കൗരവരും തങ്ങളുടെ പൂര്‍വ്വികന്മാരാണ് എന്നാണ് തദ്ദേശവാസികളുടെ വിശ്വാസം.