മുക്തേശ്വര്‍ ക്ഷേത്രത്തിന് സമീപമുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ളാവ് വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. നേരത്തേ കുമയൂണ്‍ മണ്ഡല്‍ വികാസ് നിഗമിന്‍െറ കീഴിലുണ്ടായിരുന്ന ഈ ബംഗ്ളാവ് നിലവില്‍ പൊതുമരാമത്ത് വകുപ്പിന്‍െറ കീഴിലാണ്. കുമയൂണിലെ ആളെകൊല്ലി കടുവകളെ കൊലപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് കടുവാ വേട്ടക്കാരനായ ജിം കോര്‍ബറ്റ് കുറച്ച് നാള്‍ താമസിച്ചിരുന്നതായി ബംഗ്ളാവിലെ രേഖകള്‍ സാക്ഷ്യം പറയുന്നു. ഇവിടെ സഞ്ചാരികള്‍ക്ക് രണ്ട് ദിവസം വരെ താമസ സൗകര്യവും ലഭ്യമാണ്.



Click it and Unblock the Notifications