ഹാജി അലി പള്ളി, മുംബൈ

ഹോം » സ്ഥലങ്ങൾ » മുംബൈ » ആകര്‍ഷണങ്ങള് » ഹാജി അലി പള്ളി

വോര്‍ളി സീ ഫേസിലെ മനോഹരമായ ആരാധനാലയമാണിത്. വെള്ളത്തിലൂടെ ഉയര്‍ത്തിക്കെട്ടിയ റോഡിലൂടെ നടന്നുവേണം പള്ളിയിലെത്താന്‍. വെള്ളത്തിന് നടുക്കായി നില്‍ക്കുന്ന പള്ളിയുടെ ദൃശ്യം മനോഹരമാണ്. ജാതിമത ഭേദമില്ലാതെ ആളുകള്‍ സന്ദര്‍ശിയ്ക്കുന്ന സ്ഥലമാണിത്. എങ്കിലും ആരാധനാകാര്യങ്ങളില്‍ ചില നിയമങ്ങളുണ്ട്. വെള്ളിയാഴ്ച ഒരിക്കലും പള്ളി സന്ദര്‍ശനത്തിനായി തീരുമാനിയ്ക്കരുത്. ഈ ദിവസം നമസ്‌കാരസമയങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്.  

Please Wait while comments are loading...