ഇന്ത്യയിലെ ഏറ്റവും നല്ല മാളുകളില്‍ പലതും മുംബൈ നഗരത്തിലാണ്. പല ലോകോത്തര ബ്രാന്റുകളുടെയും ഷോപ്പുകള്‍ ഇത്തരം മാളുകളില്‍ പലതിലുമുണ്ട്. പല്ലേഡിയം, വാശിയിലും മലാഡിലുമുള്ള ഇന്‍ഓര്‍ബിറ്റ് എന്നിവ വസ്ത്രവ്യാപാരത്തിനും ഇലക്ട്രോണിക്‌സ, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ക്കും പേരുകേട്ട സ്ഥലങ്ങളാണ്.
ലോകത്തിലെ പല പ്രമുഖ ബ്രാന്റ് ഉല്‍പ്പന്നങ്ങളും ഇവിടെ ലഭിയ്ക്കും. പലപ്പോഴും മുംബൈ മാളുകളില്‍ ആകര്‍ഷണീയമായ സെയിലുകളും വിലക്കുറവുകളുമുണ്ടാകാറുണ്ട്. പല്ലേഡിയം മാളിലെ കോമഡി സ്‌റ്റോര്‍ പലരെയും ആകര്‍ഷിയ്ക്കുന്ന ഒന്നാണ്. എല്ലാ വൈകുന്നേരങ്ങളിലും ആളുകള്‍ ഇവിടെ കൂടുകയും ഭക്ഷണം കഴിയ്ക്കുകയും ചെയ്യും, ഭക്ഷണത്തിനിടെ കോമഡി ഷോയും ആസ്വദിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.



Click it and Unblock the Notifications