1900 മുതല്‍ തീര്‍ത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഈ ഗണപതി ക്ഷേത്രത്തിലേയ്ക്ക്. ഒരിക്കല്‍ ഇഷ്ടികകൊണ്ടുള്ള ചെറിയൊരു ക്ഷേത്രമായിരുന്നു ഇത്. എന്നാല്‍ ഇന്ന് മുംബൈയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്ന പദവി സിദ്ധിവിനായക മന്ദിറിനാണ്. കൃത്യസമയത്ത് ക്ഷേത്രത്തിലെത്തിയില്ലെങ്കില്‍ ക്യൂനിന്ന് മടുക്കുമെന്ന കാര്യം ഓര്‍ക്കണം.
അതിനാല്‍ ക്ഷേത്രദര്‍ശനം സമയം നോക്കി കൃത്യമായി പ്ലാന്‍ ചെയ്യണം. ക്ഷേത്രത്തിന്റെ നിര്‍മ്മാണശൈലി മനോഹരമാണ്. വോര്‍ളി സീ ഫേസ്, ഹാജി അലി ജ്യൂസ് സെന്റര്‍ എന്നിവയ്ക്ക് അടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications