Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുരുഡേശ്വര്‍ » ആകര്‍ഷണങ്ങള് » മുരുഡേശ്വരം ബീച്ച്

മുരുഡേശ്വരം ബീച്ച്, മുരുഡേശ്വര്‍

19

മനോഹരമായ ബീച്ചുകളാണ് മുരുഡേശ്വരത്തെ മറ്റൊരു പ്രത്യേകത. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കടല്‍ത്തീരമാണിവിടെയുള്ളത്. ആത്മലിംഗവുമായി ലങ്കയ്ക്ക് മടങ്ങുകയായിരുന്ന രാവണനെ ഗണപതി കൗശലത്തില്‍ തടഞ്ഞുനിര്‍ത്തി. ഗണപതി നിലത്തുവച്ച വിഗ്രഹം മണ്ണിലുറഞ്ഞു. ഇതിനെ വലിച്ചുയര്‍ത്താനുള്ള ശ്രമത്തിനിടെ അത് പല കഷണങ്ങളായി മുറിയുകയും രാവണന്‍ കോപത്തോടെ ആ കഷണങ്ങള്‍ വലിച്ചെറിഞ്ഞു എന്നും കഥയുണ്ട്. അതില്‍ ഒരു ഭാഗം വന്ന് വീണ സ്ഥലമാണത്രെ മുരുഡേശ്വരം. ശിവലിംഗം പതിച്ച സ്ഥലമായതുകൊണ്ടാണ് ഇവിടം പാവനമായി കരുതപ്പെടുന്നത് എന്നാണ് വിശ്വാസിളുടെ മതം.

പശ്ചിമഘട്ട മലനിരകളാണ് ബീച്ചിന്റെ പശ്ചാത്തലത്തില്‍. ഇളം നീല കലര്‍ന്ന വെള്ളവും വെളുവെളുത്ത മണല്‍ത്തീരവും. ശാന്തമാണ് കടല്‍. കടലിന് ഇവിടെ അധികം ആഴവുമില്ല. കടലില്‍ നീന്താനും കുളിക്കാനുമായി നിരവധി യാത്രക്കാരാണ് ഇവിടെയത്തുന്നത്. ശാന്തമായ അറബിക്കടലിലൂടെ ഒരു ബോട്ട് യാത്രയും പ്രത്യേക അനുഭവം നല്‍കും. കമ്പാള എന്ന് പ്രദേശവാസികള്‍ വിളിക്കുന്ന പോത്തോട്ടമത്സരമാണ് ഇവിടെ കാണാനുള്ളത്.

ലോകത്തെ രണ്ടാമത്തെ ഉയരമേറിയ ശിവപ്രതിമയും ബീച്ചില്‍ നിന്നും കാണാം. നീന്താനും മീന്‍പിടിക്കാനും വെള്ളത്തില്‍ മുങ്ങിക്കിടക്കാനുമുള്ള സൗകര്യങ്ങള്‍, ശാന്തമായ അറബിക്കടലിലൂടെ ഒരു ബോട്ട് യാത്ര തുടങ്ങിയവയും ഇവിടെ സാധ്യമാണ്. സൂര്യാസ്തമയം കാണാനും സൂര്യസ്‌നാനത്തിനും പ്രസിദ്ധമാണ് മുരുഡേശ്വരം. വര്‍ഷത്തില്‍ ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന ഒരിടം കൂടിയാണ് മുരുഡേശ്വരം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue