Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുരുഡേശ്വര്‍ » ആകര്‍ഷണങ്ങള് » ശിവപ്രതിമ

ശിവപ്രതിമ, മുരുഡേശ്വര്‍

19

ലോകത്തെ ഉയരം കൂടിയ ശിവപ്രതിമകളില്‍ രണ്ടാമത്തേതാണ് കര്‍ണ്ണാടക സംസ്ഥാനത്തെ ഉത്തര കന്നടയിലെ മുരുഡേശ്വരത്തേത്.  കടലിലേക്ക് തള്ളിനില്‍ക്കുന്ന 123 അടി ഉയരമുള്ള ചതുര്‍ബാഹുവായ ശിവശില്‍പമാണിത്. 123 അടി (37 മീറ്റര്‍) ഉയരമുള്ള ഈ ശിവപ്രതിമ ലോകത്ത് രണ്ടാമത്തെ ഉയരമേറിയതാണ്. നേപ്പാളിലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയുള്ളത്. മുരുഡേശ്വരത്ത് എത്തുന്ന സഞ്ചാരികള്‍ ഈ ശിവപ്രതിമ കാണാതെ മടങ്ങാറില്ല. മുരുഡേശ്വരം സ്വദേശിയും വ്യവസായ പ്രമുഖനുമായിരുന്ന ആര്‍ എന്‍ ഷെട്ടിയാണ് ഈ കുറ്റന്‍ ശിവപ്രതിമ നിര്‍മിച്ചത്.

രണ്ട് വര്‍ഷമാണ് ഇതിന്റെ പണിപൂര്‍ത്തിയാക്കാനെടുത്തത്. ഷിമോഗ സ്വദേശിയായ കാശിനാഥിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശില്പികളുടെയും പുത്രനായ ശ്രീധറിന്റെയും സഹായത്തോടെയാണ് രാമനാഗപ്പ ഷെട്ടി എന്ന ആര്‍ എന്‍ ഷെട്ടി എന്ന മനുഷ്യസ്‌നേഹി നാശോന്മാഖുമായ ഈ ക്ഷേത്രം പുനരുദ്ധാരണം നടത്തുകയും ശിവപ്രതിമ നിര്‍മിക്കുകയും ചെയ്തത്. അഞ്ചുകോടി രൂപയായിരുന്നു ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. സൂര്യരശ്മികള്‍ പ്രതിമയ്ക്കുമേല്‍ പതിച്ച് പ്രതിമ തിളങ്ങുന്ന തരത്തിലാണ് മുരുഡേശ്വര പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ചതുര്‍ബാഹുവായ പരമശിവനെ കാണാനായി വര്‍ഷാവര്‍ഷം നിരവധി ആളുകളാണ് ഇവിടെയത്തിച്ചേരുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed