പിക്‌നിക്കിന് അനുയോജ്യമായ മനോഹരമായ ഒരു പ്രദേശമാണ് ഹാതിപാവോന്‍ പാര്‍ക്ക് എസ്റ്റേറ്റ്. ഇന്ത്യയിലെ ആദ്യത്തെ സര്‍വ്വെയര്‍ ജനറല്‍ ആയിരുന്ന സര്‍. ജോര്‍ജ്ജ് എവറസ്‌റ്റിന്റെ താമസ സ്ഥലമായിരുന്നു ഈ എസ്‌റ്റേറ്റ്. തടിയില്‍ നിര്‍മ്മിച്ച തൂണുകളും പഴമയുടെ പ്രൗഢിയുള്ള ഫയര്‍ പ്‌ളെയ്‌സുകളുമാണ് എസ്റ്റേറ്റിലെ പ്രധാന ആകര്‍ഷണങ്ങള്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്‌റ്റിന് ആ പേര് ലഭിച്ചത് ജോര്‍ജ്ജ് എവറസ്‌റ്റിന്റെ പേരില്‍ നിന്നാണ്. ഇവിടെ നിന്നാല്‍ പച്ചപ്പണിഞ്ഞ കുന്നുകളുടെയും ഡൂണ്‍ താഴ് വരയുടെയും മനോഹാരിത കണ്‍മുന്നില്‍ തെളിയും. ഹിമാലയന്‍ മേഖലകളില്‍ കാണപ്പെടുന്ന വിവിധ മൃഗങ്ങളെയും സഞ്ചാരികള്‍ക്ക് ഇവിടെ കാണാന്‍ കഴിയും. സമീപത്തുള്ള ചെറിയ വിപണകേന്ദ്രത്തില്‍ നിന്ന് സ്‌മരണികള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാവുന്നതാണ്.



Click it and Unblock the Notifications