മുസ്സൂറി സന്ദര്‍ശിക്കുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട കാഴ്‌ചകളില്‍ ഒന്നാണ് കെംപ്‌റ്റി വെള്ളച്ചാട്ടം. സമുദ്രനിരപ്പില്‍ നിന്ന് 4500 അടി ഉയരത്തിലാണ് മനോഹരമായ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 40 അടി ഉയരമുള്ള ഒരു മലമുകളില്‍ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. മുസ്സൂറി താഴ്‌വരയിലെ അഞ്ച് വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം കെംപ്‌റ്റിയാണ്. യമുനോത്രി റോഡില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം.
വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള വിശാലമായ പ്രകൃതി ദൃശ്യങ്ങളില്‍ ആകൃഷ്ടനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ജോണ്‍ മെക്കിനാന്‍ 1835ല്‍ ഇവിടം ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുകയായിരുന്നു. ക്യാമ്പ് ടീ എന്ന വാക്കില്‍ നിന്നാണ് ഈ പ്രദേശത്തിന് ഈ പേര് ലഭിച്ചത്. ചായ സല്‍ക്കാരങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ ഇവിടം ഉപയോഗിച്ചിരുന്നു. നിരവധി പാറകളിലൂടെ ഒഴുകിയതിന് ശേഷമാണ് കെംപ്‌റ്റി വെള്ളച്ചാട്ടം സമതല മേഖലയിലൂടെ ഒഴുകുന്നത്. ഇവിടെ നിന്ന് 12 കിലോമീറ്റര്‍ താഴേക്ക് പോയി അഗ്ലാര്‍ നദി മുറിച്ച് കടന്നാല്‍ യമുനാ നദിക്കരയില്‍ എത്താം.
മീന്‍പിടുത്തം, നീന്തല്‍ മുതലായ വിനോദങ്ങള്‍ക്ക് ഇവിടം പ്രശസ്‌തമാണ്. മുസ്സൂറിയില്‍ നിന്നും ഡെറാഡമില്‍ നിന്നും കെംപ്‌റ്റി വെള്ളച്ചാട്ടത്തിലേക്ക് ബസുകള്‍ ലഭിക്കും.



Click it and Unblock the Notifications