മുസ്സൂറി തടാകം മനോഹരമായ ഒരു ഉല്ലാസകേന്ദ്രമാണ്. സിറ്റി ബോര്‍ഡും മുസ്സൂറി ഡെറാഡം വികസന അതോറിറ്റിയും സംയുക്തമായി ഇവിടം വികസിപ്പിച്ചെടുക്കുകയായിരുന്നു. മുസ്സൂറി- ഡെറാഡം റോഡില്‍ സ്ഥിതി ചെയ്യുന്ന തടാകത്തില്‍ ബോട്ടുയാത്ര നടത്താവുന്നതാണ്. ഡൂണ്‍ താഴ്വരയുടെയും സമീപ ഗ്രാമങ്ങളുടെയും മനോഹാരിത ഇവിടെ നിന്ന് ആസ്വദിക്കാന്‍ കഴിയും.