സമയം അനുവദിക്കുമെങ്കില്‍ മൈസൂരില്‍ കാഴ്ചകള്‍ കാണാനെത്തുന്ന യാത്രക്കാര്‍ക്ക് സന്ദര്‍ശിക്കാവുന്ന സ്ഥലമാണ് ഹാപ്പി മാന്‍ പാര്‍ക്ക്. കുട്ടികളെയും കൂട്ടിയെത്തുന്നവരുടെ ഇഷ്ടസ്ഥലമാണ് ഇവിടം. ചെറിയൊരു കാഴ്ചബംഗ്ലാവ് ഇതിനകത്തുണ്ട്. ഒപ്പം മരപ്പാലത്തിലൂടെ നടന്നുപോകുമ്പോള്‍ അരുവികളില്‍ താറാവുകളെയും മറ്റും കാണുകയും ചെയ്യും.
മൈസൂരിലെ ആളുകളുടെ ഭക്ഷണപ്രിയത്തെ സൂചിപ്പിക്കാനെന്നോണം കുടവയറുമായി നില്‍ക്കുന്ന ഹാപ്പിമാനാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. നേര്‍ത്ത സംഗീതം പൊഴിയുന്ന പാര്‍ക്ക് ജോഗിംഗിനെത്തുന്നവരുടെ പ്രിയസ്ഥലമാണ്. രാവിലെ നാലര മുതല്‍ രാത്രി 9 മണിവരെ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിരിക്കും.



Click it and Unblock the Notifications