സായ് ഫസല്‍ ഷാ എന്ന സന്യാസിവര്യന്‍ തന്‍റെ ജീവിതകാലത്ത് അത്ഭുത പ്രവൃത്തികള്‍ കൊണ്ട് നദൌനിലെ ജനങ്ങളെ വിസ്മയിപ്പിച്ചിരുന്നു. കതോച് വംശത്തിലെ രാജാവായ സന്‍ സാര്‍ ചന്ദ് ആണ് സാഹെബിന്‍റെ ഈ ശവകുടീരം പണിതത്. സന്യാസിയുടെ നിഗൂഢതകളില്‍ ആകൃഷ്ടനായിരുന്നു ഇദ്ദേഹം.
ഹിന്ദു കളണ്ടറിലെ അവസാന മാസമായ മാഘമാസത്തില്‍, അതായത് ഫെബ്രുവരി മാസത്തിലെ രണ്ടാം വാരത്തില്‍ ഈ പുരോഹിതനെ ആദരിച്ച് വലിയൊരു ബന്ദാര, സാധുക്കള്‍ക്ക് വേണ്ടിയുള്ള അന്നദാനം ഇവിടെ നടത്തിവരുന്നു. ഭക്തരെ സന്തോഷിപ്പിക്കാന്‍ ഒരു ഗുസ്തിമത്സരവും ഇതോടനുബന്ധിച്ച് ഇവിടെ സംഘടിപ്പിക്കാറുണ്ട്.



Click it and Unblock the Notifications