സന്യാസിയായ സൈജി മഹാരാജിന്റെ സമാധിയുമായി ബന്ധപ്പെട്ടു പ്രശസ്തിയാര്‍ജിച്ച പ്രദേശം. ജീവിതകാലം മുഴുവന്‍ ആത്മീയതയില്‍ മുഴുകി ജീവിച്ച സന്യാസി വര്യനായിരുന്നു സൈജി.ഒടുവില്‍ രാജ്പൂത് ഫാമിലിയിലെ ആളുകളും താക്കൂര്‍മാരും ചേര്‍ന്നാണ് അദ്ദേഹത്തെ ഇവിടേയ്ക്ക് ക്ഷണിച്ചത്.
ഈ പ്രദേശത്തെ ദുഷ്ട ശക്തികളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സ്വാമിജിയുടെ സാന്നിധ്യം സഹായിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം. ഈ സന്യാസി വര്യനെ പ്രാര്‍ത്ഥിക്കുവാനും അനുഗ്രഹം തേടാനും ഒട്ടേറെ സഞ്ചാരികളും തീര്‍ത്ഥാടകരും ഇന്നിവിടെ എത്തിച്ചേരുന്നു.