Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നഗ്ഗര്‍ » കാലാവസ്ഥ

നഗ്ഗര്‍ കാലാവസ്ഥ

പ്രധാനമായും വേനല്‍ക്കാലത്തും മഴക്കാലത്തുമാണ് ഇവിടെ ഏറ്റവും മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്നത്. അതിനാല്‍ തന്നെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസനാണ് നഗ്ഗര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് വേനല്‍ക്കാലം. സുഖകരമായ കാലാവസ്ഥയായതിനാല്‍ തന്നെ ഈ സമയത്താണ് സഞ്ചാരികളധികവും ഇവിടെ എത്താറുള്ളത്. 20 ഡിഗ്രിക്കും 5 ഡിഗ്രിക്കും ഇടയിലാണ് വേനല്‍ക്കാലത്തെ താപനില.

മഴക്കാലം

മഴക്കാലമാണ് നഗ്ഗര്‍ സന്ദര്‍ശനത്തിനു അനുയോജ്യമായ മറ്റൊരു സമയം. ഓഗസ്റ്റ്‌ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന വര്‍ഷകാലത്ത് വളരെ മിതമായ അളവിലുള്ള മഴയാണ് ഇവിടെ ലഭ്യമാകുന്നത്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരി വരെ ശീതകാലം. 15 ഡിഗ്രിക്കും 0 ഡിഗ്രിക്കും ഇടയിലാണ് ആ സമയത്തെ താപനില.