നൈനിറ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസും സന്ദര്‍ശിച്ചിരിക്കണം. നൈനിറ്റാളില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയുള്ള ഈ ഇന്‍സ്റ്റിറ്റിയൂട്ട് മനോരാ കൊടുമുടിയിലാണ് സ്ഥിതി ചെയ്യുന്നത്. ജ്യോതി ശാസ്‌ത്രത്തിന്റെയും ആസ്‌ട്രോ ഫിസിക്‌സിന്റെയും പ്രശസ്‌തമായ പഠനകേന്ദ്രമാണ് ഇന്‍സ്റ്റിറ്റിയൂട്ട്. തെളിഞ്ഞ രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് ഗ്രഹങ്ങളെ നിരീക്ഷിക്കാവുന്നതാണ്. ഇതിനായി നിര്‍മ്മിച്ച നിരവധി ദൂരദര്‍ശിനികള്‍ ഇവിടെ കാണാം. പക്ഷെ വാനനിരീക്ഷണത്തിന് മുന്‍കൂര്‍ അനുമതി നേടേണ്ടതുണ്ട്.
1955ല്‍ സ്ഥാപിതമായ ഈ ഇന്‍സ്റ്റിറ്റിയൂട്ട് മനോരാ കൊടുമുടിയിലേക്ക് മാറ്റിയത് 1961ല്‍ ആണ്. നക്ഷത്രങ്ങളെ കുറിച്ചും സൂര്യനെ കുറിച്ചും ആസ്‌ട്രോഫിസിക്‌സിലെ സിദ്ധാന്തങ്ങളെ കുറിച്ചുമെല്ലാം ഇവിടെ പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പുറമെ കൃത്രിമ ഉപഗ്രഹങ്ങളുടെ നിരീക്ഷണ കേന്ദ്രമായും ഈ ഇന്‍സ്റ്റിറ്റിയൂട്ട് വര്‍ത്തിക്കുന്നു.



Click it and Unblock the Notifications