നൈനിറ്റാളിലെ പാംഗോട്ട് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ മലനിരകളാണ് ഗുവാനോ കുന്നുകള്‍. കുന്നിലൂടെ കടന്നു പോകുന്ന നടപ്പാത ഓക്ക് മരങ്ങളും ദേവദാരുക്കളും മുളകളും തിങ്ങി വളരുന്ന കാടിന്റെ സൗന്ദര്യത്തിലേക്കുള്ള പാത കൂടിയാണ്. വംശനാശ ഭീഷണി നേരിടുന്ന നിരവധി ചെടികള്‍ ഇവിടെ വളരുന്നു. ബ്‌ളാക്ക് ചിന്ന്‌ഡ് ബാബ്‌ളര്‍, ഗ്രേ വുഡ്‌പെക്കര്‍ തുടങ്ങിയ അപൂര്‍വ്വങ്ങളായ പക്ഷികളെയും ഇവിടെ കാണാം. വന്യജീവി ഫോട്ടോഗ്രാഫിയില്‍ താത്‌പര്യമുള്ളവര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും ഗുവാനോ കുന്നുകളിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും, തീര്‍ച്ച.



Click it and Unblock the Notifications