നൈനിറ്റാളില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടാവുന്ന ഒരു വിനോദമാണ് കുതിര സവാരി. പട്ടണത്തിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഗതാഗതത്തിനായി കുതിരകളെ ഉപയോഗിക്കുന്നുണ്ട്. പട്ടണത്തിന്റെ പരധിയില്‍ കുതിര സവാരിക്ക് നിരോധനമുണ്ട്. അതിനാല്‍ ബരാ പത്തറില്‍ സഞ്ചാരികള്‍ക്ക് കുതിരപ്പുറത്തുള്ള യാത്ര ആസ്വദിക്കാവുന്നതാണ്. കുതിരകളുടെ വിസ്സര്‍ജ്യം തടാകത്തെയും മാളിന്റെ സൗന്ദര്യത്തെയും മലിനപ്പെടുത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് കോടതി ഇടപെട്ടാണ് പട്ടണത്തിലെ കുതിര സവാരി നിരോധിച്ചത്. രാംനഗറില്‍ നിന്ന് ടിഫിന്‍ ടോപ്പിലേക്കും കുതിര സവാരി നടത്താന്‍ കഴിയും.



Click it and Unblock the Notifications