ഹൈന്ദവര്‍ക്കൊപ്പം സഞ്ചാരികളെയും ഏറെ ആകര്‍ഷിക്കുന്നതാണ് 1500ഓളം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം. നാമക്കല്‍ കോട്ടക്ക് തൊട്ടു താഴെയാണ് പൗരാണിക ശില്‍പ്പഭംഗി തുളുമ്പുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നരസിംഹക്ഷേത്രത്തില്‍ നിന്ന് ഇങ്ങോട് നൂറു മീറ്റര്‍ മാത്രമാണ് ദൂരം. ഹനുമാന്‍െറ മറ്റൊരു പേരായ ആഞ്ജനേയന്‍െറ നാമത്തിലുള്ള 13 അടി പൊക്കമുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം.
എതിര്‍വശത്തുള്ള ക്ഷേത്രത്തിലെ നരസിംഹപ്രതിമക്ക് അഭിമുഖമായി ഹനുമാന്‍െറ വിഗ്രഹം വരുന്ന രീതിയിലാണ് പ്രതിഷ്ഠ നടത്തിയിട്ടുള്ളത്. നാമക്കല്‍ കോട്ടയുടെ സംരക്ഷകന്‍ എന്ന നിലക്കാണ് ഇവിടെ ആഞ്ജനേയ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് ചരിത്രം.നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഇവിടം.



Click it and Unblock the Notifications