ടിപ്പു സുല്‍ത്താന്റെ കാലത്ത് കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പാക്കിയിരുന്ന മുനമ്പാണ് ടിപ്പൂസ് ഡ്രോപ്പ് എന്ന് പിന്നീട് അറിയപ്പെട്ടത്. കുറ്റവാളികളെ അറുന്നൂറടിയിയോളം താഴേക്ക് തള്ളിയിട്ടാണ് വധശിക്ഷ നടപ്പാക്കിയിരുന്നതെന്ന് ചരിത്രരേഖകളില്‍ പറയുന്നു. നന്ദി ഹില്‍സിന്റെ ഒത്തമുകളിലായുള്ള ടിപ്പുസ് ഡ്രോപ്പില്‍ നിന്നുള്ള ദൂരക്കാഴ്ച്ച അതിമനോഹരമാണ്. നിശബ്ദമായ രാത്രികളില്‍ ടിപ്പൂസ് ഡ്രോപ്പില്‍ നില്‍ക്കുന്ന യാത്രികര്‍ക്ക് ഇലകളനങ്ങുന്ന നേര്‍ത്ത ശബ്ദങ്ങള്‍ കേള്‍ക്കാം. എന്നാല്‍ ടിപ്പുവിന്റെ കാലത്ത് കൊല്ലപ്പെട്ട കുറ്റവാളികളുടെ നിലവിളിയാണതെന്നാണ് സമീപവാസികളുടെ അഭിപ്രായം.



Click it and Unblock the Notifications